Latest NewsFootballNewsSports

വനിതാ ഏഷ്യൻ കപ്പ് വേദികൾക്ക് അംഗീകാരം

അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരവേദികൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അംഗീകാരം. നവി മുംബൈ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരവേദികൾ.

മുംബൈയിൽ ഡിവൈ പാട്ടീൽ സ്റ്റേഡിയം, ഭുവനേശ്വരിൽ കലിംഗ, അഹമ്മദാബാദ് ട്രാൻസ്റ്റേഡിയ എന്നിവയാണു ഗ്രൗണ്ടുകൾ. 2022 ജനുവരി 20 മുതൽ ഫെബ്രുവരി 6 വരെയാണ് ഏഷ്യൻ കപ്പ്. 2017ൽ അണ്ടർ 17 ഫിഫ ലോകകപ്പിന് വേദിയായതാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയം.

മറ്റ് രണ്ടു സ്റ്റേഡിയങ്ങൾക്കും അന്താരാഷ്ട്ര വേദിയാകാനുള്ള ആദ്യ അവസരമാണ്. ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കേന്ദ്രീകൃത വേദികളിൽ ഈ വർഷം സെപ്റ്റംബർ 13 മുതൽ 25 വരെ നടക്കും. മത്സരക്രമം മെയ് 27നു തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button