
കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുതവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമ വീണ്ടും പേരുമാറ്റി റിലീസ് ചെയ്യാൻ നീക്കം. “പിതാവിനും പുത്രനും” എന്ന സിനിമ “അക്വേറിയം’ എന്ന പുതിയ പേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ സ്റ്റേ.
read also: ദേശീയ അവാര്‍ഡ് ജേതാവായ നടന് ചഞ്ചല്‍ ചൗധരിയ്ക്കെതിരെ സൈബര്‍ ആക്രമണം
വോയ്സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് പെറ്റിഷന്‍ പരിഗണിച്ച ഹൈക്കോടതി മേയ് 14ന് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. 2013ല്‍ “പിതാവിനും പുത്രനും” എന്ന പേരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് തീയതിയും പ്രഖ്യാപിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ “വോയ്സ് ഓഫ് നണ്‍സ്” നിയമപരമായി നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments