Latest NewsNewsInternational

ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ചഞ്ചല്‍ ചൗധരിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ഞാന്‍ ഒരു മുസ്ലീമോ ഹിന്ദുവോ ആണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമോ നേട്ടമോ എന്ന് നടന്‍

ധാക്ക : ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ചഞ്ചല്‍ ചൗധരി ഇസ്ലാമല്ല എന്നറിഞ്ഞോടെ നടനെതിരെ സൈബര്‍ ആക്രമണം. ബംഗ്ലാദേശിലെ ദേശീയ അവാര്‍ഡ് ജേതാവായ നടനെതിരെയാണ് തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം നടന്നത് . ചഞ്ചല്‍ ഇസ്ലാം വിശ്വാസിയാണെന്ന് കരുതിയാണ് ഇത്രയും നാള്‍ അദ്ദേഹത്തെ ആരാധിച്ചതെന്നും എന്നാല്‍ ഇന്ന് അദ്ദേഹം ഹിന്ദുവാണെന്ന് മനസ്സിലാക്കിയെന്നുമാണ് തീവ്ര ഇസ്ലാം വാദികള്‍ പറയുന്നത് .

Read Also : ഏഷ്യാനെറ്റ് ന്യൂസിന്റെ ‘രാജ്യവിരുദ്ധതയ്‌ക്കെതിരെ’ ആരംഭിച്ച അണ്‍ലൈക്ക് ക്യാമ്പെയ്ന്‍ വന്‍ തരംഗം

‘ഡെബി’, ‘അയനാബാജി’, ‘മോണ്‍പുര’, ‘രൂപകോത്തര്‍ ഗോപ്ലോ’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ചഞ്ചല്‍ . മാതൃദിനത്തോടനുബന്ധിച്ച് നടന്‍ തന്റെ പ്രൊഫൈല്‍ ചിത്രം അപ്ഡേറ്റ് ചെയ്തിരുന്നു. അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത് . ”മാ… സ്‌നേഹം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത് . ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മയുടെ നെറ്റിയില്‍ കുങ്കുമം കണ്ടതോടെയാണ് ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഹാലിളകിയത് . ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൈബര്‍ ആക്രമണം .

‘ ചില ഇസ്ലാമിസ്റ്റുകള്‍ ഈ ചിത്രം കണ്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ ഒരു മുസ്ലീം ആണെന്ന ധാരണയില്‍ ഞാന്‍ ആരാധന തുടരുമായിരുന്നു,’ എന്നാണ് ട്വീറ്റ് ചെയ്യുന്നത് .

നിരവധി ബംഗ്ലാദേശ് മുസ്ലീങ്ങള്‍ക്ക് ഹിന്ദു പേരുകള്‍ ഉണ്ട് . നടന്റെ പേരിനോട് ചേര്‍ന്നിരിക്കുന്ന ‘ചൗധരി’ എന്ന കുടുംബപ്പേര് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണ് . ഈ കുടുംബപ്പേര് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഭൂവുടമകള്‍ക്ക് നല്‍കിയതാണ് . ഇതു കണ്ടാണ് ചഞ്ചല്‍ ചൗധരി ഇസ്ലാമിക വിശ്വാസത്തെ പിന്തുടരുന്നയാളാണെന്ന് തങ്ങള്‍ കരുതിയതെന്നാണ് ചിലര്‍ പറയുന്നത് .

‘ നിങ്ങള്‍ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞതിന് ശേഷം ഇനി നിങ്ങളെ ആരാധിക്കില്ല , നിങ്ങള്‍ ഒരു ഹിന്ദുവാണെന്ന് എനിക്ക് നേരത്തെ അറിയില്ലായിരുന്നു, ‘ ‘ എല്ലാവരും മുസ്ലീങ്ങളാണ്. പക്ഷേ, വിഗ്രഹാരാധന ആരംഭിക്കുമ്പോള്‍ അവര്‍ ഹിന്ദുക്കളായിത്തീരുന്നു. ഇസ്ലാം മാത്രമാണ് യഥാര്‍ത്ഥ മതം. ബാക്കി എല്ലാം വ്യാജമാണ്. അത്തരമൊരു മതത്തിന്റെ ഭാരം വഹിക്കുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. ‘ ഇത്തരത്തിലും ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട് .

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ചഞ്ചല്‍ ചൗധരി രംഗത്ത് വന്നിട്ടുണ്ട് . ”സഹോദരീ സഹോദരന്മാരേ, ഞാന്‍ ഒരു മുസ്ലീമോ ഹിന്ദുവോ ആണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമോ നേട്ടമോ എന്താണ് ഉള്ളത് ? ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ വ്യക്തിത്വം അവന്‍ ഒരു മനുഷ്യനാണ് എന്നതാണ്. മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. നമുക്ക് ആദ്യം മനുഷ്യരാകാം. ‘ അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button