ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 11നും 13നും ഇടയില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയെയും ബോറിസ് ജോണ്‍സണ്‍ അതിഥിയായി ക്ഷണിച്ചിരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെങ്കിലും പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് ബോറിസ് ജോണ്‍സണെ വിദേശകാര്യമന്ത്രാലയം അഭിനന്ദിച്ചു.
അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി 7ല്‍ ഉള്ളത്. ഇന്ത്യ ജി 7 അംഗമല്ലെങ്കിലും അതിഥിയായി പങ്കെടുക്കാനായിരുന്നു ബ്രിട്ടന്റെ ക്ഷണം. കോവിഡ് വൈറസ് മഹാമാരിയും ആഗോള സാമ്പത്തിക വ്യവസ്ഥയും ജി 7 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments