Latest NewsKerala

BREAKING- കെ ആർ ഗൗരിയമ്മ അന്തരിച്ചു

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൊ​ടി​യ മ​ര്‍​ദ​ന​ങ്ങ​ളും ജ​യി​ല്‍​വാ​സ​വും അ​നു​ഷ്ഠി​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും പാ​ര്‍​ട്ടി​ക്കു വേ​ണ്ടി ജീ​വ​നും ജീ​വി​ത​വും പ​കു​ത്തു ന​ല്‍​കി​യ പെ​ണ്‍​ക​രു​ത്ത്.

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.

ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു മു​ന്‍​പ് തി​രു​വി​താം​കൂ​റി​ല്‍ മാ​റ്റ​ത്തി​ന്‍റെ വി​പ്ല​വ​ജ്വാ​ല​ക​ള്‍ ആ​ളി​പ്പ​ട​ര്‍​ന്ന കാ​ല​ത്ത് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന തീ​പ്പൊ​രി സ​മ​ര​നാ​യി​ക​യാ​യി​രു​ന്നു കെ.​ആ​ര്‍. ഗൗ​രി​യ​മ്മ.

എ​കെ​ജി​ക്കും ഇ​എം​എ​സി​നും പി. ​കൃ​ഷ്ണ​പി​ള്ള​യ്ക്കു​മൊ​പ്പം കേ​ര​ള​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു വ​ഹി​ച്ച നേ​താ​ക്ക​ളി​ലൊ​രാ​ള്‍. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൊ​ടി​യ മ​ര്‍​ദ​ന​ങ്ങ​ളും ജ​യി​ല്‍​വാ​സ​വും അ​നു​ഷ്ഠി​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും പാ​ര്‍​ട്ടി​ക്കു വേ​ണ്ടി ജീ​വ​നും ജീ​വി​ത​വും പ​കു​ത്തു ന​ല്‍​കി​യ പെ​ണ്‍​ക​രു​ത്ത്.

പി​ന്നീ​ട് പാ​ര്‍​ട്ടി​യോ​ടും ഇ​എം​എ​സി​നോ​ടും പ​ട​വെ​ട്ടേ​ണ്ടി വ​ന്ന​പ്പോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ ഗൗ​രി​യ​മ്മ പോ​രാ​ട്ട​ത്തി​ന്‍റെ പു​ത്ത​ന്‍ മാ​നി​ഫെ​സ്റ്റോ ര​ചി​ച്ചു. ഒ​ടു​വി​ല്‍ താ​ന്‍ കൂ​ടി അം​ഗ​മാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടും വി​പ്ല​വ​വീ​ര്യം കെ​ടാ​തെ കാ​ത്ത ഗൗ​രി​യ​മ്മ പാ​ര്‍​ട്ടി​യോ​ടും പോ​രാ​ടി വി​ജ​യി​ച്ചു; അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം കേ​ര​ള രാ​ഷ്ട്രീ​യ​ന​ഭ​സി​ല്‍ ജ്വ​ലി​ക്കു​ന്ന ന​ക്ഷ​ത്ര​മാ​യി നി​ല​കൊ​ണ്ടു.

ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ക​ള​ത്തി​പ്പ​റ​ന്പി​ല്‍ കെ.​എ. രാ​മ​ന്‍റെ​യും ആ​റു​മു​റി​പ​റ​ന്പി​ല്‍ പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും ഏ​ഴാ​മ​ത്തെ മ​ക​ളാ​യി 1919 ജൂ​ലൈ 14 ന് ​ജ​നി​ച്ചു. ക​ണ്ട മം​ഗ​ലം എ​ച്ച്‌എ​സ്‌എ​സ്, തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്‌എ​സ്‌എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലു​മാ​യി ഉ​പ​രി​പ​ഠ​നം.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ല്‍ നി​ന്നും നി​യ​മ​ബി​രു​ദ​വും നേ​ടി​യ കെ.​ആ​ര്‍ ഗൗ​രി​യ​മ്മ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ന്‍ സു​കു​മാ​ര​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ന്നു വ​ന്ന​ത്.

1947 ല്‍ ​ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മാ​യി. 1951 ലും 1954 ​ലും തി​രു​വി​താം​കൂ​ര്‍, തി​രു കൊ​ച്ചി നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം 1957 ല്‍ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച്‌ ഇ​എം​എ​സ് മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി.

പി​ന്നീ​ട് 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ചു. 1967 ലും 1980 ​ലും 1987ലും 2001 ​ലും മ​ന്ത്രി​യാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം എം​എ​ല്‍​എ ആ​യി​രു​ന്ന വ​നി​ത, ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം മ​ന്ത്രി​യാ​യി​രു​ന്ന വ​നി​ത, പ്രാ​യം​കൂ​ടി​യ മ​ന്ത്രി എ​ന്നീ പ​ട്ട​ങ്ങ​ളും ഗൗ​രി​യ​മ്മ​യ്ക്കു സ്വ​ന്ത​മാ​ണ്.

shortlink

Related Articles

Post Your Comments


Back to top button