ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും ചെയ്തതോടെ നഗരം ഇനി ഓ്ക്‌സിജന്റെ പ്രശ്‌നം നേരിടുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാക്‌സിന്‍ ഷോര്‍ട്ടേജ് നേരിടുന്നതിനാല്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം കാലതാമസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു
Post Your Comments