Latest NewsIndia

ആവശ്യത്തിന്റെ നാലിരട്ടിയോളം ഓക്സിജൻ ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജന്‍ വിതരണം ഡല്‍ഹി തടസ്സപ്പെടുത്തി!

ഡല്‍ഹിയിലേക്കുള്ള തുടര്‍ച്ചയായ കൂടുതല്‍ ഓക്സിജന്‍ വിതരണം ദേശീയതലത്തിലുള്ള ഓക്സിജന്‍ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും പിഇഎസ്‌ഒ

ന്യൂഡൽഹി: ഡൽഹിയിൽ ആളുകൾ ശ്വാസം കിട്ടാതെ പിടയുന്നു എന്ന വാർത്ത വളരെ ആശങ്കയോടെയായിരുന്നു രാജ്യം കേട്ടത്. ഇത് വലിയ രീതിയിൽ ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് ഇന്ത്യക്കെതിരെ പ്രയോഗിച്ചിരുന്നു. ഡൽഹി സർക്കാരിന് വേണ്ടത്ര ഓക്സിജൻ കേന്ദ്രം നൽകിയില്ലെന്ന ആരോപണമായിരുന്നു ഇതിൽ കൂടുതൽ ഉണ്ടായിരുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതും.

എന്നാൽ ഇതിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ആവശ്യകത പെരുപ്പിച്ച്‌ കാണിച്ചുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാലറിപ്പോര്‍ട്ട്. വേണ്ടിയിരുന്ന ഓക്സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ഡല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജന്‍ ലഭ്യതയെ ബാധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിക്ക് അധിക ഓക്സിജന്‍ ലഭിച്ചതായി പെട്രോളിയം ആന്‍ഡ് ഓക്സിജന്‍ സേഫ്റ്റി ഓര്‍ഗനൈസേഷനും(പിഇഎസ്‌ഒ) സമിതിയെ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള തുടര്‍ച്ചയായ കൂടുതല്‍ ഓക്സിജന്‍ വിതരണം ദേശീയതലത്തിലുള്ള ഓക്സിജന്‍ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും പിഇഎസ്‌ഒ കൂട്ടിച്ചേര്‍ത്തു. കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച്‌ 289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ഡല്‍ഹിക്ക് ആവശ്യമുണ്ടായിരുന്നുത്.

എന്നാല്‍ 1,140 മെട്രിക് ടണ്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശരാശരി ഓക്സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഡല്‍ഹി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി നിലപാട് കെജ്‌രിവാളിന് നിര്‍ണ്ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button