ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ മാത്രമുള്ളതിനാൽ വീട്ടിൽ തന്നെ തുടരുകയാണെന്ന് കെജരിവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ 1,900 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 12,160 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവിടെ 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിനു പുറമേ 578 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments