ന്യൂഡല്‍ഹി: ചരിത്ര നേട്ടവുമായി രാജ്യം മുന്നേറുകയാണ്. കോവിഡ് വാക്സിന് ഒറ്റ ഡോസ് എങ്കിലും സ്വീകരിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നുവെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അമേരിക്ക 16.9 കോടി ഡോസ് വാക്സിന് നല്കിയെങ്കില് ഇന്ത്യ നല്‍കിയത് 17.2 കോടി ഡോസാണ്. അടുത്ത ദിവസങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുമെന്നും നിതി ആയോഗ് ആരോഗ്യ വിഭാഗം അംഗം വി.കെ. പോള്‍ പറഞ്ഞു. ഇന്ത്യ അമേരിക്കയെക്കാൾ ബഹുദൂരം മുൻപിലാണ് എന്നുള്ള വാർത്ത ഇന്ത്യൻ ജനതയുടെ വലിയൊരു ആശ്വാസം തന്നെയാണ്.
60 വയസ്സു കഴിഞ്ഞവരില്‍ 43 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ ഇത് 50 ശതമാനമായി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. 45 കഴിഞ്ഞവരില്‍ 37 ശതമാനത്തിനും ഒരു ഡോസ് നല്കി. അന്താരാഷ്ട്ര തലത്തില്‍ 10 ലക്ഷം പേര്ക്കിടയില് കോവിഡ് ബാധിതര്‍ ശരാശരി 22,181 ആണെങ്കില്‍ ഇന്ത്യയില്‍ 20,519 മാത്രമാണ്.
കോവിഡ് മരണത്തിന്റെ ആഗോള ശരാശരി 10 ലക്ഷത്തില്‍ 477 ആണെങ്കില്‍ 245 ആണ് ഇന്ത്യയിലെ മരണനിരക്ക്. ദേശീയാടിസ്ഥാനത്തില്‍ നോക്കിയാല്‍, മേയ് ഏഴിലെ ഉച്ചസ്ഥായിയില്‍നിന്ന് കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 68 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ക്കശ നടപടികള്‍ വഴിയാണ് ഇതിന് സാധിച്ചത്.
നിയന്ത്രണം കുറച്ചു കൊണ്ടുവന്നാലും ജാഗ്രതയും അച്ചടക്കവും പാലിച്ചേ മതിയാവൂ. നമ്മുടെ ജാഗ്രത കുറഞ്ഞാല്‍, പ്രതിസന്ധി വീണ്ടും വരാമെന്ന് ഓര്‍ക്കണം. നിയന്ത്രണ നടപടികള്‍ കുറയുന്നതും വാക്സിന് നല്കുന്നതില് കാലതാമസം ഉണ്ടാകുന്നതും വിഷമഘട്ടങ്ങളിലേക്ക് നയിച്ചെന്നുവരും.
ജനുവരിയിലും ഫെബ്രുവരിയിലും കാണിച്ച സ്വഭാവരീതിയിലേക്ക് ഉടന്‍ തിരിച്ചുപോയാല്‍ വീണ്ടും തരംഗവും ഉച്ചസ്ഥായിയും തീര്‍ച്ചയായും ഉണ്ടാവും. നല്ലൊരു പങ്ക് ജനങ്ങള്‍ക്കും വാക്സിന് നല്‍കുന്നതുവരെ സമയം നീട്ടിയെടുക്കേണ്ടിയിരിക്കുന്നു. അതുവരെ ജാഗ്രതയും തുടരണം. അതുകൊണ്ട് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള യാത്ര ഇപ്പോഴും ദുഷ്കരമാണെന്നും വി.കെ. പോള്‍ പറഞ്ഞു.
രാജ്യം പ്രതിരോധത്തിന് വേണ്ടി ഏർപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ കൃത്യമായി അനുസരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിയന്ത്രണാതീതമായി രോഗം വ്യാപിക്കുകയും അത് വലിയൊരു ഭീകരാവസ്ഥ ഇന്ത്യയിൽ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാൽ കോവിഡ് വിമുക്ത രാജ്യമെന്നത് യാഥാർഥ്യമാകാൻ കാലതാമസം ഉണ്ടാകില്ല.
Post Your Comments