COVID 19KeralaNattuvarthaLatest NewsNews

ഒന്നര വര്‍ഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ മാതൃകയായി കേരളത്തിലെ ഈ ഗ്രാമം

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഇപ്പോഴും തുടർന്നുകൊണ്ടു പോകുകയാണ് ഇവിടെ.

ഇടുക്കി: കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മാതൃക തീര്‍ക്കുകയാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി ഗ്രാമ പഞ്ചായത്ത്. ഒന്നര വര്‍ഷമായി ഇടമലക്കുടിയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടമലക്കുടി പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഇപ്പോഴും തുടർന്നുകൊണ്ടു പോകുകയാണ് ഇവിടെ. കേരളത്തിൽ സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ തെരഞ്ഞെടുപ്പ്, ഉത്സവം, മരണം, വിവാഹം എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുന്നുന്നത്.

ഇരുപത്തിയാറ് കുടികളിലായി മൂവായിരത്തോളം പേരാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് പുറത്ത് പോകാം. കുടിയില്‍ തിരികെ എത്തിയതിനു ശേഷം ഇയാള്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം. പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button