ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചാരായ വാറ്റ് വ്യാപകമാകുന്നു. അടൂരില്‍ ചാരായം വാറ്റുന്നതിനിടെ രണ്ട് പേരെ പോലീസ് പിടികൂടി. പെരിങ്ങിനാട് വെട്ടിക്കോട് വിള നാരായണന്‍ (67), പെരുമ്പാങ്കുഴി കിഴക്കേക്കര അലക്‌സ് (45) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബ്ബര്‍ തോട്ടത്തിന് നടുവിലാണ് ഇരുവരും ചാരായം വാറ്റിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മ്മാണ സാമഗ്രികളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഒരു കുപ്പി വാറ്റ് ചാരായം 2000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. എസ്.ഐമാരായ നിത്യ, വില്‍സണ്‍, എ.എസ്.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍, ബിനു, സുജിത്, അഖില്‍, ശ്രീരാജ്, രാജേഷ്, സോളമന്‍ ഡേവിഡ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Post Your Comments