തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,760 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 4,470 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. തുടർച്ചയായ മൂന്ന് ദിവസം സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വർധനവ് രേഖപ്പെടുത്തുന്നത്.
പവന് 35,680 രൂപയും ഗ്രാമിന് 4,460 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Read Also: കേരളാ ചരിത്രത്തിന്റെ ഭാഗം; കെ ആർ ഗൗരിയമ്മയ്ക്ക് ആദരവ് അർപ്പിച്ച് വി എസ് അച്യുതാനന്ദൻ
Post Your Comments