ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തി താരം സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്. ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലർ ഇറക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് സുശീലിനു ബന്ധമുണ്ടെന്ന് ആരോപണമുയർന്നതോടെയാണു താരം ജയിലിൽ പോയത്.
Also Read:കാടും കടന്ന് കോവിഡ് ; ആദിവാസി ഊരുകളിലും രോഗികൾ പെരുകുന്നു
മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സഹതാരങ്ങളുടെ മൊഴി സുശീൽ കുമാറിന് എതിരായതോടെ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ പോലീസ് റെയ്ഡ് നടത്തി.
ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. സംഭവത്തിൽ ഉൾപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുശീൽ കുമാറിനും പ്രധാന പങ്കുള്ളതായി തെളിഞ്ഞത്.
സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗുഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥാനത്ത് നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തു. സുശീലിന്റെ വീട്ടിലും സുഹൃത്തുക്കളുടെ അടുത്തും പോളീസ് പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Post Your Comments