ന്യൂഡൽഹി: വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യം ഒരു മഹാമാരിയുമായി പൊരുതുമ്പോൾ മനപൂർവ്വം കലഹമുണ്ടാക്കിയതിന് ചില കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ . ജനങ്ങളെ വാക്‌സിൻ എടുക്കാൻ മടി സൃഷ്ടിച്ചതിനും ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനും പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് അനുവദിച്ച കോവിഡ് -19 ദുരിതാശ്വാസ സാമഗ്രികൾ തുറക്കുക പോലും ചെയ്യാതെ വെച്ചതിനും പാർട്ടി പ്രസിഡന്റ് നേരിട്ട് പ്രതിപക്ഷത്തെ ആക്രമിച്ചു.
“കോൺഗ്രസിന്റെ ഉന്നതർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു നദ്ദ ആവശ്യപ്പെട്ടു. ജനങ്ങളിൽ തെറ്റായ പരിഭ്രാന്തി സൃഷ്ടിക്കുകയും രാഷ്ട്രീയ ലാഭത്തിനായി കള്ളക്കഥകൾ വിളമ്പുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചില കോൺഗ്രസ് നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച ജെ പി നദ്ദ കത്തിൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരും ഡോക്ടർമാരും മറ്റും നടത്തുന്ന കഠിന ശ്രമങ്ങളെ പരിഹസിക്കുന്നതിനെ രൂക്ഷമായി എതിർത്തു.
എല്ലാവർക്കുമായി വാക്സിനുകൾ സൗജന്യമായി നൽകണമെന്ന കാമ്പയിൻ പ്രതിപക്ഷം നിരന്തരം നടത്തുന്നതിനിടയിൽ, ബിജെപി-എൻഡിഎയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ സ്വന്തമായി ദരിദ്രർക്ക് സൗജന്യ വാക്സിനുകൾ പ്രഖ്യാപിച്ചതിനു പാർട്ടിയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റാലികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം രാജ്യം പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ കാപട്യവും നദ്ദ കത്തിൽ ഉയർത്തിക്കാട്ടി.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ രാജസ്ഥാൻ, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് അയച്ച വെന്റിലേറ്ററുകൾ എങ്ങനെ ഉപയോഗിക്കാതെ അങ്ങനെ തന്നെ കിടക്കുന്നുവെന്നും പൊടി പിടിക്കുന്നുവെന്നും ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ മരിച്ചു വീഴുമ്പോഴും പിഎം കെയർസിൽ നിന്ന് ലഭിച്ച ജീവനോപാധികളായ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നതും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
Post Your Comments