Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

83 ശതമാനം വാക്‌സിനും സമ്പന്ന രാജ്യങ്ങള്‍ക്ക് ലഭിച്ചെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ്

ജനീവ: ലോകത്ത് കോവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന. വലിയൊരു വിഭാഗത്തിന് ഇപ്പോഴും വാക്‌സിന്‍ ലഭിച്ചിട്ടില്ല. 83 ശതമാനം വാക്‌സിനും സമ്പന്ന രാജ്യങ്ങള്‍ക്ക് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയാസിസ് ചൂണ്ടിക്കാട്ടി.

Also Read: കോവിഡ്; കേരളത്തിലെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്

ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായരാജ്യങ്ങള്‍ക്ക് ലോകത്ത് ഉത്പ്പാദിപ്പിച്ച83 ശതമാനം വാക്‌സിന്‍ ലഭിച്ചു. എന്നാല്‍ ലോകജനസംഖ്യയുടെ 47 ശതമാനം വരുന്ന സമ്പത്ത് കുറഞ്ഞ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് 17 ശതമാനം വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ് വ്യക്തമാക്കി.

അതേസമയം, കോവിഡിന്റെ രണ്ടാം തരംഗം ഏഷ്യന്‍ രാജ്യങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാജ്യങ്ങളിലാണ് രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ത്യയ്ക്ക് പുറമെ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലാന്‍ഡ്, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും കോവിഡ് അതിരൂക്ഷമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button