Latest NewsKeralaNews

പ്ര​വാ​ച​ക​നെ നി​ന്ദി​ച്ച്‌ പോസ്റ്റ് ; ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റിനെ കോൺഗ്രസ് പുറത്താക്കി

കു​ന്നു​ക​ര: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍​റും കോ​ണ്‍​ഗ്ര​സ് ക​രു​മാ​ല്ലൂ​ര്‍ ബ്ലോ​ക്ക് നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ എം.​കെ. ഷാ​ജി​യെ കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് ടി.​ജെ. വി​നോ​ദ് അ​റി​യി​ച്ചു.

Read Also : ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാജ്ഞലികൾ അർപ്പിച്ച മാണി സി. കാപ്പനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം 

പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യെ നി​ന്ദി​ച്ച്‌ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ ചെ​യ്ത പോ​സ്​​റ്റാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​ത് വ​ന്‍ വി​വാ​ദ​മാ​കു​ക​യും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​ത് മു​ഖ​വി​ല​ക്കെ​ടു​ക്കാ​ന്‍ ആ​രും തയ്യാറാ​യി​ല്ല.

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഡി.​സി.​സി നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മം വ​ഴി കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും നേ​താ​ക്ക​ള്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button