തിരുവനന്തപുരം : കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Read Also : സംസ്ഥാനത്ത് 300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ
കോവിഡ് പ്രതിരോധത്തില്‍ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെന്‍ട്രല്‍ അലോക്കേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിര്‍ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ആവശ്യമായ ഓക്സിജന്‍ ഉറപ്പുവരുത്താന്‍ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ആക്റ്റീവ് കേസുകള്‍ മെയ് 15 ഓടെ 6 ലക്ഷമായി ഉയര്‍ന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോള്‍ 450 മെട്രിക് ടണ്‍ ഓക്സിജന്‍ നമുക്ക് ആവശ്യമായി വരും. അതുകൊണ്ട് കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടണ്‍ ഓക്സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പൊതു സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ക്രയോ ടാങ്കറുകള്‍ സംഭരിക്കണമെന്നും അവയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ അനുവദിക്കണമെന്നും അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments