Latest NewsNewsIndia

വീണ്ടും മേഘവിസ്‌ഫോടനം ; വീടുകളും കെട്ടിടങ്ങളും തകർന്നു

ദേവപ്രയാഗ് : ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ അ‍ഞ്ചംഗസമിതിയെ നിയോഗിച്ച് കോൺഗ്രസ്

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ ആളുകൾ പൊതുനിരത്തിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായെന്ന് ഡിജിപി അശോക് കുമാർ പറഞ്ഞു.

വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button