തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധതയ്‌ക്കെതിരെ ആരംഭിച്ച അണ്‍ലൈക്ക് ക്യാമ്പെയ്ന്‍ വന്‍ തരംഗമാകുന്നു. ഒറ്റദിവസത്തില്‍ പതിനായിരക്കണക്കിന് പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്തത്. ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ അണ്‍ലൈക്ക് ചെയ്തു കഴിഞ്ഞു. രാജ്യവിരുദ്ധമായി സംസാരിച്ച മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ യുക്തമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്.
Read Also : കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി, സംഭവം കേരളത്തില്‍
“ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ല” എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവര്‍ത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്. ബംഗാളില്‍ തൃണമൂല്‍ നടത്തിയ വ്യാപക അക്രമങ്ങളും പീഡനങ്ങളും കൊള്ളയടിക്കലും കേരളത്തിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പ്രവര്‍ത്തകര്‍ക്ക് നേരേ തൃണമൂല്‍ ആക്രമണം നടത്തിയിരുന്നു.
കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാകിസ്താനിലാണെന്നും മാദ്ധ്യമ പ്രവര്‍ത്തക പ്രതികരിച്ചു. മാന്യമായ രീതിയില്‍ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആര്‍ പ്രവീണ എന്ന മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ നടപടിയെടുത്തെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങളേയും പ്രതിഷേധമറിയിക്കാന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ആഹ്വാനമുയര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ ചാനല്‍ കട്ട് ചെയ്തും പ്രതിഷേധം അറിയിക്കുന്നുണ്ട്.
Post Your Comments