കൊച്ചി: തമിഴ് നടൻ ആര്യയുടെ മുഖം മൂടി വലിച്ചു കീറി സംവിധായകൻ അലി അക്ബർ. “ആര്യയ്ക്ക് പരിണയ-“മെന്ന മൂന്നാംകിട റിയാലിറ്റി പരിപാടിയിൽ ഈ വിദ്വാന്റെ പ്രകടനം കണ്ടവർ ഓർക്കുമല്ലോ, മതം മാറാൻ തയ്യാറാണോ എന്ന ചോദ്യം ആരും മറന്നുകാണില്ല എന്ന് അലി അക്ബർ ചൂണ്ടിക്കാട്ടുന്നു. ആര്യ എന്ന പേരുകെട്ടാൽ എന്തു തോന്നും? ഹൈന്ദവപുത്രൻ എന്നല്ലേ? എന്നാലാള് പുലിയാ കേട്ടോ ഒറിജിനൽ പേര് ജംഷാദ് സഹോദരന്റെ പേര് സത്യാ അസ്സല് പേര് ഷാഹിർ…കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരുകാർ ആണ് എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
അലി അക്ബറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആള് സിനിമാനടൻ പേര് ആര്യ… അതേ നമ്മുടെ മലയാളി തമിഴ് നടൻ തന്നെ….
ആര്യ എന്ന പേരുകെട്ടാൽ എന്തു തോന്നും? ഹൈന്ദവപുത്രൻ എന്നല്ലേ?എന്നാലാള് പുലിയാ കേട്ടോ ഒറിജിനൽ പേര് ജംഷാദ് സഹോദരന്റെ പേര് സത്യാ അസ്സല് പേര് ഷാഹിർ…കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരുകാർ…
ആര്യ 2018 മുതൽ തമിഴ് വംശജയായ ജർമൻ പെൺകുട്ടിയെ പ്രണയിക്കുകയും വിവാഹവാഗ്ദാനം നൽകി 70 ലക്ഷത്തോളം തട്ടിയെടുക്കുകയും, ശേഷം മറ്റൊരു മുസ്ലിം പെൺകുട്ടിയെ നിക്കാഹ് കഴിക്കയും ചെയ്തു….
അൽ നിക്കാഹഹ.
ശുഭം
“ആര്യയ്ക്ക് പരിണയ-“മെന്ന മൂന്നാംകിട റിയാലിറ്റി പരിപാടിയിൽ ഈ വിദ്വാന്റെ പ്രകടനം കണ്ടവർ ഓർക്കുമല്ലോ, മതം മാറാൻ തയ്യാറാണോ എന്ന ചോദ്യം ആരും മറന്നുകാണില്ല (ഇവിടം മുതൽ ഈ വിദ്വാനേ സംശയിച്ചു തുടങ്ങണം ) പാവം ജർമ്മൻ കാരി ഈ ചതിയെക്കുറിച്ചു ചോദിച്ചപ്പോൾ തട്ടിക്കളയും എന്നായിരുന്നത്രെ ആര്യ ജംഷാദിന്റെ മറുപടി.. ആ പെൺകുട്ടി ഒടുവിൽ ഇന്ത്യൻ ഭരണകൂടത്തെ സമീപിക്കയും തന്നെ ചതിച്ച ആര്യക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെടുകയും ചെയ്തു ..കേന്ദ്രം തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ചു നടപടി എടുക്കണം എന്നുത്തരവിട്ടു…ഇപ്പോൾ തമിഴ്നാട് CBCID അന്വേഷിക്കുന്നു .
സംഗതി കോടതിയിലുമെത്തി, പണമിടപാടുകൾ ആര്യയുടെ മാനേജർ മുഹമ്മദ് അർമാനിലൂടെ ആയിരുന്നു നടത്തിയിരുന്നത് ഇഷ്ടന് കോടതി ജാമ്യം പോലും നൽകിയില്ല…ആര്യയും ഉമ്മയും തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു എന്ന് ഇരയായ പെൺകുട്ടി പറയുന്നു.. പ്രണയിക്കുക നശിപ്പിക്കുക എന്ന തന്ത്രം ഇതിന് മുൻപും നാം കേട്ടിട്ടുണ്ട് ഒരു പാവം പർദ്ദയണിഞ്ഞു കാത്തിരുന്നതും നാം കണ്ടു…സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള കലാകാരന്മാർ പോലും ഇത്തരം കൊള്ളരുതായ്മകൾ ചെയ്യുമ്പോൾ ഇരകൾ മുന്നോട്ട് വരാതെ ഒടുങ്ങുകയാണ് സാധാരണ ചെയ്യാറ്… എന്തായാലും ഈ പെൺകുട്ടി ആദ്യം പതറിയെങ്കിലും ഇപ്പോൾ നിയമയുദ്ധത്തിന് തയ്യാറായത് തന്നെ വലിയ കാര്യം…
ഇത്തരം ചതികൾക്ക് ഒരു പൊതു സ്വഭാവം കൈവരുന്നു എന്നതിനെ ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.ഇതും ലവ് ജിഹാദിന്റ വകുപ്പിൽ പെടുമെന്നും അടക്കി പിടിച്ച സംസാരമുണ്ട്…കേരളത്തിലും തമിഴ്നാട്ടിലും ഇങ്ങിനെ ധാരാളം പെൺകുട്ടികൾ ചതിക്കപ്പെടുന്നു എന്നതിന് പ്രധാന കാരണം, പ്രതികൾ സംരക്ഷിക്കപ്പെടുന്നു എന്നതാണ്…
തമിഴ്നാട് പോലീസും മേല്പറഞ്ഞ കേസിൽ ആദ്യം ഉഴപ്പിയിരുന്നു.പെൺകുട്ടി കൃത്യമായ തെളിവുകൾ ഹാജരാക്കിയതോടെ ആര്യക്ക് ന്യായീകരിക്കാൻ വഴിയില്ലാതെയായി, അഴിയെണ്ണാൻ ഒരുങ്ങുന്നു എന്നാണറിവ് .
ഗുണപാഠം = പേര് കണ്ട് ഇനം തിരിച്ചറിയാൻ കഴിയില്ല.
പെൺകുട്ടികൾ കരുതി ഇരിക്കുക അത്രേ പറയാനുള്ളൂ..
Post Your Comments