ലണ്ടന്‍: അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്ന വിചിത്ര വാദവുമായി അന്‍പതുകാരി. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന പൗല സ്മിത്ത് എന്ന സ്ത്രീയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. ഇതിന് തെളിവായി ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.
ഇതുവരെ 50 ഓളം തവണ അന്യഗ്രഹ ജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പൗല സ്മിത്ത് പറയുന്നത്. ചെറുപ്പം മുതല്‍ അന്യഗ്രഹ ജീവികളെ കാണാന്‍ തുടങ്ങിയെന്നും പിന്നീട് പല തവണയായി അന്യഗ്രഹ ജീവികള്‍ തന്നെ തേടി എത്തിയിട്ടുണ്ടെന്നുമാണ് പൗല സ്മിത്ത് അവകാശപ്പെടുന്നത്.
പറക്കും തളികയിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും അപ്പോള്‍ ഉണ്ടായ പാടുകളാണ് ശരീരത്തില്‍ ഉള്ളതെന്നും പൗല സ്മിത്ത് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ ആളുകള്‍ തന്നെ ഭ്രാന്തിയായി മുദ്രകുത്തുമെന്ന് കരുതിയാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും തന്നെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പൗല സ്മിത്ത് കൂട്ടിച്ചേര്‍ത്തു. അന്യഗ്രഹ ജീവികളുടെ ഏകദേശ രൂപം ഇവര്‍ വരച്ചുകാണിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments