മുംബൈ: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തില്‍ വീണ്ടും സഹായവുമായി ബോളീവുഡ് നടന്‍ സോനു സൂദ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിലെ സ്ഥലങ്ങളില്‍ ഈ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് താരം ലക്ഷ്യമിടുന്നത്.
Also Read: 27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു; കോവിഡിനെതിരെ ഒറ്റക്കെട്ടായി രാജ്യം
ഫ്രാന്‍സിന് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യാനാണ് സോനു സൂദിന്റെ ശ്രമം. ഇവ മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കും. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്നത് കണ്ടെന്നും ഇനിയും ജീവന്‍ പൊലിയരുതെന്നും സോനു സൂദ് പറഞ്ഞു.
കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സോനു സൂദ്. ലോക്ക് ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കിയും തന്റെ ഫൗണ്ടേഷനിലൂടെ ബംഗളൂരുവിലെ നിരവധി രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കിയും സോനു സൂദ് സജീവമായിരുന്നു. അടുത്തിടെ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുവിന് സോനു ഓക്‌സിജന്‍ എത്തിച്ചു നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments