Latest NewsKeralaNews

മലപ്പുറത്ത് പോലീസ് അടച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു; മെമ്പര്‍ക്കെതിരെ കേസ്

വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ്വ. നൗഷാദിന്റെ നേൃത്വത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ തുറന്നത്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അടച്ച കണ്ടെയന്‍മെന്റ് സോണ്‍ മെമ്പര്‍ തുറന്നുകൊടുത്തു. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ്വ. നൗഷാദിന്റെ നേൃത്വത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ തുറന്നുകൊടുത്തത്. മെമ്പര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

Also Read: ബംഗാളിലേത് ദേശവിരുദ്ധ പ്രവർത്തനം, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നു; മേജർ രവി

പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായ ഇവിടെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് മെമ്പര്‍ നേരിട്ടെത്തി തുറന്ന് കൊടുത്തത്. ഇതോടെ പഞ്ചായത്തിലെ മറ്റ് കണ്ടെയ്ന്‍മെന്റ് സോണിലുള്ള റോഡുകളും നാട്ടുകാര്‍ തുറന്നതായി പോലീസ് പറയുന്നു. രോഗവ്യാപനം തടയാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുന്ന പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, റോഡുകള്‍ അടയ്ക്കാന്‍ വാഴക്കാട് പഞ്ചായത്ത് തയ്യാറായിട്ടില്ലെന്ന് പോലീസ് ആരോപിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് ഇത്തരം റോഡുകള്‍ താത്ക്കാലികമായി അടച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button