യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫ പ്രാധാന്യം നൽകുന്നത് പണത്തിനാണെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. അവസാന കുറച്ച് വർഷമായി താരങ്ങൾ കളിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം നോക്കിയാൽ അത് മനസിലാകുമെന്ന് കോമാൻ പറഞ്ഞു. യുവേഫ ഒരുപാട് സംസാരിക്കുന്നുണ്ട്, എന്നാൽ യുവേഫ ആരും പറയുന്നതും കേൾക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവർ പരിശീലകൻ പറയുന്നതോ കളിക്കാർ പറയുന്നതോ കേൾക്കുന്നില്ല. അവർക്ക് ആകെ വേണ്ടത് പണം മാത്രമാണ്. ഫുട്ബാളിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നത് ഒക്കെ നല്ലതു തന്നെ, പക്ഷെ ആദ്യ താരങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്. സസൂപ്പർ ലീഗിനെ കുറിച്ച് തനിക്ക് പികെ പറഞ്ഞ അഭിപ്രായം തന്നെയാണ് ഉള്ളത്’. കോമാൻ പറഞ്ഞു. ഫുട്ബാൾ ആരാധകർക്ക് വേണ്ടിയാണ് എന്നായിരുന്നു ബാഴ്‌സലോണ താരം പികെ പറഞ്ഞിരുന്നത്.
Post Your Comments