റായ്പുര്‍ : ഛത്തീസ്ഗഡില്‍ മദ്യത്തിനു പകരം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കള്‍ മരിച്ചു. റായ്പുരിലെ പന്ദ്രിയിലായിരുന്നു സംഭവം. മരിച്ച ആരാളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരം പുറത്തായത്.
മനീഷ് വര്‍മ (37), ദല്‍വീര്‍ സിംഗ് പര്‍മര്‍ (25), ബല്‍വീന്ദര്‍ സിംഗ് (29) എന്നിവരാണ് മരിച്ചത്. ഏഴാം തീയതി മനീഷ് വര്‍മ വീട്ടില്‍വച്ച് മരിച്ചു. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരും ആശുപത്രിയില്‍ മരണപ്പെട്ടു. കോവിഡ് മൂലമാണ് വര്‍മ മരിച്ചതെന്ന് സംശയിച്ച് കുടുംബം അന്ന് തന്നെ സംസ്കാരം നടത്തി. എന്നാല്‍ ദല്‍വീര്‍ സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തി.
പര്‍മര്‍ മരിച്ചത് ഹൃദായാഘതത്തെ തുടര്‍ന്നാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
Post Your Comments