
വാഷിംഗ്ടൺ: പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്. യുഎസിലാണ് സംഭവം. പിറന്നാൾ ആഘോഷത്തിനിടെ യുവാവ് നടത്തിയ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. സ്വന്തം കാമുകി ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് യുവാവ് വെടിയുതിർത്തത്. ആക്രമണത്തിന് ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
Read Also: അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്
കൊളറാഡോയിലെ ഒരു മൊബൈൽ ഹോംപാർക്കിൽ അർദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാൾ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments