മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. പീയുഷ് ചൗള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പിതാവിന്റെ മരണ വിവരം പങ്കുവെച്ചത്.
കോവിഡ് ബാധിതനായ ശേഷം പ്രമോദ് കുമാര്‍ ചൗള കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില വളഷായതോടെയാണ് പ്രമോദ് കുമാര്‍ ചൗള മരണത്തിന് കീഴടങ്ങിയത്. അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്നും ചൗള പറഞ്ഞു.
ലെഗ് സ്പിന്നറായ 32കാരന്‍ പീയുഷ് ചൗള ഇന്ത്യയ്ക്ക് വേണ്ടി 25 ഏകദിന മത്സരങ്ങളിലും 3 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 7 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ താരം ഐപിഎല്ലില്‍ 164 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും മുംബൈയില്‍ എത്തിയെങ്കിലും ഒരു മത്സരത്തില്‍പ്പോലും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞില്ല.
Post Your Comments