KeralaLatest NewsNews

ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രാണവായു നല്‍കില്ല; ഉറച്ച നിലപാടുമായി കേരളം; പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച്‌ പിണറായി

മേയ് 15ന് രോഗികള്‍ ആറുലക്ഷത്തിലെത്താമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സി‌ജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ 219 ടണ്‍ ഓക്‌സിജനാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കുന്നത്. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി ബാക്കി 86 ടണ്‍ മാത്രമാണ്. മേയ് 15ന് രോഗികള്‍ ആറുലക്ഷത്തിലെത്താമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Read Also: നടന്‍ മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ മറ്റ് സംസ്ഥാനത്തേയ്ക്ക് വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്‌സിജന്‍ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കമ്ബനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്‌സിജന്‍ ഇനിയും ലഭ്യമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കേരളം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് പോകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button