ചെന്നൈ: തെന്നിന്ത്യൻ നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
Read Also: പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
എന്നാൽ നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്. കോവിഡ് വാക്‌സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്‌സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.
Post Your Comments