KeralaLatest News

ബെന്യാമിനെതിരെയുള്ള കോപ്പിയടി ആരോപണം: പിന്തുണയുമായി എംഎന്‍ കാരശ്ശേരി

മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന ഈ കൃതി മക്കയിലേക്കുള്ള പാത എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എംഎന്‍ കാരശ്ശേരിയാണ്.

കൊച്ചി: ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടു ജീവിതം കോപ്പിയടിയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. എഴുത്തുകാരന്‍ മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ബെന്യാമിന്‍ ആടുജീവിതത്തില്‍ പകര്‍ത്തിയെന്നതാണ് പലരും ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന ഈ കൃതി മക്കയിലേക്കുള്ള പാത എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എംഎന്‍ കാരശ്ശേരിയാണ്.

സംഭവത്തില്‍ വ്യക്തത വരുത്തി കാരശേരി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍ തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യം വരിക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന്‍ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍ണനകള്‍ വന്നിരിക്കാമെന്ന് കാരശേരി പറയുന്നു. ആ വര്‍ണനകള്‍ അല്ല ആടുജീവിതം. അതില്‍ മലയാളിയുടെ പ്രവാസ ജീവിതവുമുണ്ട്.

വാക്കുകള്‍ തമ്മിലുള്ള സാമ്യം മൂലം കോപ്പിയടിയാണെന്ന് പറയാനാവില്ലെന്ന് കാരശ്ശേരി പറയുന്നു. ‘മരുഭൂമിയിലെ അസ്തമയത്തെക്കുറിച്ചോ മരുപ്പച്ചയുടെ കുളിര്‍മയെക്കുറിച്ചോ പൊടിക്കാറ്റിനെക്കുറിച്ചോ അസദിനും ബെന്യാമിനും അനുഭവമുണ്ടാവും. മരുഭൂമി അസദ് മാത്രമല്ല ബെന്യാമിനും കണ്ടിട്ടുണ്ടാവും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് കാരശേരി വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ എംബി രാജേഷിനു വേണ്ടി ബെന്യാമിന്‍ പ്രചാരവേല ചെയ്തു. ബല്‍റാം തോറ്റപ്പോള്‍ ഇതൊരു വിഷയമായി പൊന്തി വന്നതാണെന്നാണ് താന്‍ കരുതുന്നതെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു. വി.ടി. ബല്‍റാമും എം.ബി .രാജേഷും എന്റെ സുഹൃത്തുക്കളാണ് ആരെ പിന്തുണയ്ക്കണമെന്നത് ബെന്യാമിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കാരശ്ശേരി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button