അഗര്‍ത്തല : ശാന്തി ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശികമായി ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തിന് രാഷ്ട്രീയ മുഖം നല്കാന് സിപിഎം ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് മണിക് സര്‍ക്കാര്‍ സ്ഥലം സന്ദര്‍ശിച്ചത്. ബിജെപിക്കാരാണ് നിങ്ങളെ ആക്രമിച്ചതെന്നും അവര്‍ക്കെതിരെ തിരിച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ മണിക്ക് സര്‍ക്കാരും പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിയും ആവശ്യപ്പെട്ടു. എന്നാല്‍, ഇത് രാഷ്ട്രീയ സംഘര്‍ഷം അല്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പോലീസില്‍ പരാതി കൊടുക്കാന്‍ തയാറാണെന്നും കായികമായി തിരിച്ചടിക്കാനില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. തുടര്‍ന്ന് പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Read Also : കോവിഡ് മുക്തരായവർ മൂന്ന് മാസത്തേക്ക് ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ
നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ചാണ് മണിക് സര്‍ക്കാരിനെയും സിപിഎം ഗുണ്ടകളെയും എറിഞ്ഞോടിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സിപിഎം പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തി സ്ഥലത്തുനിന്നും ഓടിക്കുകയും മണിക്ക് സര്‍ക്കാരിനെ സുരക്ഷയോടെ സ്ഥലത്തുനിന്നു മാറ്റുകയുമായിരുന്നു. സിപിഎം പുറത്തുവിട്ട വീഡിയോയിലും മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ എറിഞ്ഞ് ഓടിക്കുന്നത് വ്യക്തമാണ്.
https://youtu.be/f_Q5iR3ycyw
Post Your Comments