ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗൺവീണ്ടും നീട്ടി. പത്ത് ദിവസത്തേക്ക് കൂടിയാണ് ഡല്‍ഹി വീണ്ടും അടച്ചിടുക. രോഗ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നീട്ടുന്നത്. മെയ് 17 വൈകിട്ട് അഞ്ച് മണിവരെ ഡല്‍ഹിയില്‍ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.
നേരത്തെ മെയ് പത്ത് വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ മെട്രോ സര്‍വ്വീസുകള്‍ക്കടക്കം നിയന്ത്രണം ബാധകമായിരിക്കും. മെയ് 17 വരെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ സ്ഥിരത ലഭ്യമാകാന്‍ ലോക്ക് ഡൗൺ സഹായിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ഓക്‌സിജന്‍ ക്ഷാമമായിരുന്നു ഡല്‍ഹിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിയുരുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ഇടപെടലിന്റെ ഭാഗമായി അത് പരിഹരിക്കപ്പെട്ടുവെന്നും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments