പശ്ചിമ ബംഗാൾ: ബംഗാളിൽ ഇടതുമുന്നണിയുടെ പതനം തന്നെയാണു ഇത്തവണ കണ്ടത്. കോൺഗ്രസുമായി ചേർന്നുള്ള സഖ്യം ഫലം ചെയ്യാതെ വന്നതോടെ സി പി എമ്മിനു ഇനി രണ്ട് മാർഗമേയുള്ളു. ഒന്ന്, തൃണമൂൽ കോൺഗ്രസിന്റെ തല്ല് വാങ്ങി ഒടുങ്ങുക, അല്ലെങ്കിൽ ബിജെപിയിൽ ചേരുക. ആശയപരമായി പുതിയ യുദ്ധമുഖം തുറക്കേണ്ടിയിരിക്കുന്നു എന്നാണു ഇടതുപക്ഷം വിശകലനം ചെയ്യുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പുതന്ത്രത്തിലെ പാളിച്ചകൾ പഠിച്ച സി പി എമ്മിനു മുന്നിൽ തെളിഞ്ഞത് ഈ രണ്ട് മാർഗമാണു.
ബി.ജെ.പി.യെ ശക്തമായി എതിർക്കുന്ന തൃണമൂൽ കോൺഗ്രസിനെ അയിത്തം കല്പിച്ചു മാറ്റിനിർത്തിയതിൽ സി.പി.ഐ.യിലും വിമർശനം രൂക്ഷമായതോടെ ഇനി തൃണമൂലിലേക്ക് നീങ്ങിയിലോ എന്ന തീരുമാനം സി പി എമ്മിൽ ഉടലെടുക്കുന്നുണ്ട്. ബി.ജെ.പി.യെയും തൃണമൂലിനെയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചായിരുന്നു കോൺഗ്രസും ഇടതുപക്ഷവും ചേർന്നുള്ള സംയുക്തമോർച്ച സഖ്യം. എന്നാൽ, ചരിത്രത്തിലാദ്യമായി നിയസഭയിൽ ഒരു സീറ്റ് പോലുമില്ലാതെ തകർന്നടിയാനായിരുന്നു സി പി എമ്മിന്റെ വിധി.
ഒരു പരാജയംകൊണ്ട് ചരിത്രം അവസാനിച്ചുവെന്നാണു ബംഗാളിലെ മറ്റ് മുന്നണികൾ വിലയിരുത്തുന്നത്. യുദ്ധക്കളത്തിൽ സി പി എമ്മിനു ഇനി തനിച്ചൊരു യാത്ര ഇല്ലെന്ന് തന്നെ ഇക്കൂട്ടർ വിധിയെഴുതുന്നു. തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ അധികാരത്തിൽ വരാൻ സഹായിച്ചത് സി.പി.എമ്മിന്റെ ഭൂനയമായിരുന്നു. ഇതിൽ മാറി ചിന്തിച്ചെങ്കിലും സി പി എമ്മിനെ ഇക്കുറി ജനം നിലം തൊടീച്ചില്ല.
Post Your Comments