വാഷിങ്ടണ്‍ : ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീര്‍ഘകാലം പരിഹാരം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി ഫൌചി. ഇതിനായി ആഭ്യന്തര തലത്തിലും ആഗോള തലത്തിലും വാക്സിൻ ഉൽപാദനം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉൽപാദന രാജ്യമാണ് ഇന്ത്യ. അവർക്ക് അതിനുള്ള വിഭവങ്ങൾ രാജ്യത്തിന് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും ലഭ്യമാക്കണമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തമായി വാക്സിൻ നിർമ്മിക്കുന്നതിനും അത് മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിനും ലോകരാജ്യങ്ങൾ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി കിടക്കകൾ, ഓക്സിജൻ, പിപിഇ കിറ്റ്, മറ്റ് സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ചൈന മാതൃകയിൽ ഇന്ത്യയിലും അടിയന്തരമായി ആശുപത്രികൾ നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിൻ പോലെ തന്നെ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ അടച്ചുപൂട്ടലിലൂടെ സാധിക്കുമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനോടകം ലോക്ക്ഡൗണിലേക്ക് കടന്നതായാണ് താൻ കരുതുന്നതെന്നും എന്നാൽ വ്യാപനം തടയാൻ കർശന നടപടികളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments