റങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തു വന്നു തൊടുന്ന ആദ്യ പുലര്‍കിരണം പോലൊരു അനുഭവം സമ്മാനിച്ചൊരു പാട്ട്!ചില ഗാനങ്ങളങ്ങനെയാണ്.പുലരിത്തുടിപ്പിൽ വിരിഞ്ഞു നില്ക്കുന്ന പനിനീർമൊട്ടു കാണുമ്പോഴുള്ള കുളിർമ പോലെ,വാതില്‍ വിടവിലൂടെ കുസൃതി കാണിച്ച് Readmore: https://bit.ly/2W3vXbQ
ഉത്തര്‍പ്രദേശില്‍ പരമ്പരാഗതമായി നടത്തിവന്നിരുന്ന ഇഫ്താര്‍ വിരുന്നിനോട് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമുഖത. സമാജ്വാദി പാര്‍ട്ടിയായിരുന്നു ഇഫ്താര്‍ വിരുന്ന് നല്‍കുന്നതിന് മുന്നില്‍. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വക ഒരു പാര്‍ട്ടിയും എസ്പിയുടെ വക മറ്റൊരു പാര്‍ട്ടിയുമാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സമാജ്വാദി പാര്‍ട്ടി വക ഒരു വിരുന്നു പോലും ഉണ്ടാകില്ല.
തെരഞ്ഞെടുപ്പ് തിരക്കിനിടെ വിരുന്നിനുള്ള സമയം ഇല്ലായിരുന്നെന്നും ഫലം പുറത്തുവന്നതോടെ വിരുന്ന് നടത്താനുള്ള മാനസികാവസ്ഥ നഷ്ടമായെന്നുമാണ് ചില നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ അവസ്ഥയവും ഭിന്നമല്ല, തെരഞ്ഞെടുപ്പ് തിരക്കും തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയവും കാരണം കോണ്‍ഗ്രസും നിശബ്ദമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തവണ ഇഫ്താര്‍ വിരുന്ന് ഉണ്ടാകില്ല. കാലങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായിരുന്ന പാര്‍ട്ടിയില്‍ താത്പര്യമില്ലെന്ന് യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഎസ്പി നേതാവ് മായാവതിക്കും ഇഫ്ത്താര്‍ വിരുന്നില്‍ അധികം താത്പര്യമില്ല.
1974 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയായിരുന്നു ഔദ്യോഗികമായി ഇഫ്താര്‍ വിരുന്നിന് തുടക്കം കുറിച്ചത്. ന്യൂനപക്ഷ സമുദായങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി തുടങ്ങിവച്ച ഇഫ്താര്‍ വിരുന്നാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തില്‍ മുങ്ങി മുടങ്ങിപ്പോകുന്നത്.
Post Your Comments