മലപ്പുറം: റംസാനോടനുബന്ധിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും നോമ്പു തുറയും നാളെ മലപ്പുറത്ത് നടക്കും. മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറിലാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഇഫ്ത്താര്‍ വിരുന്നിനൊപ്പം പ്രത്യേക പ്രാര്‍ത്ഥനകളും നമസ്കാരങ്ങളുമായി ഒരുദിവസത്തെ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒന്നിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണ പ്രാര്ത്ഥ സ്മ്മേളനത്തിനുണ്ട്. കാന്തപുരം സമസ്തയുടെ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ ആണ് ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുന്നത്.
ഇബ്രാഹിം ഖലീലുല്‍ ബൂഖാരി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങി നിരവധി മതപണ്ഡിതരും സമ്മേളിക്കും. പരിപാടിയുടെ നടത്തിപ്പിനായി 5555 വളണ്ടിര്മാരെ യാണ് സജ്ജീകരിച്ചിരിക്കുന്നത്.
Post Your Comments