ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. നിയന്ത്രണം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കാനാണ് ദുബായ് പോലീസിന്റെ തീരുമാനം.
ഈദ് ആഘോഷ പരിപാടികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടിയാല്‍ സംഘാടകരില്‍ നിന്നും 50,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമെ നിയന്ത്രണം ലംഘിച്ച ഓരോ വ്യക്തിയില്‍ നിന്നും 15,000 ദിര്‍ഹവും പിഴ ഈടാക്കും. മെയ് 11 വ്യാഴാഴ്ച മുതല്‍ ഈദ് ഉല്‍ ഫിതര്‍ അവധി ദിനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് പോലീസ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദുബായില്‍ ശക്തമായ പോലീസ് പട്രോളിംഗ് ഉണ്ടാകുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ സയീദ് അല്‍ മസ്‌റോയ് അറിയിച്ചു. കുടുംബാംഗങ്ങള്‍ അല്ലാത്ത മൂന്ന് പേര്‍ ഒരു കാറില്‍ സഞ്ചരിച്ചാല്‍ പിഴ ഈടാക്കും. റോഡുകളിലും മാളുകളിലും പള്ളികളിലും ബീച്ചുകളിലുമെല്ലാം പരിശോധന ശക്തമാക്കും. ഇതിനായി ദുബായില്‍ 3,000ത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
Post Your Comments