COVID 19Latest NewsNewsIndiaInternational

ദുരിതകാലത്തൊരു കൈത്താങ്ങ്; ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് പുതിയ വ്യോമപാത തുറന്ന് യു.എ.ഇ; കേരളത്തിൽ രണ്ട് ഇടങ്ങളിൽ

ദുബായ്: യു.എ.ഇ.-ഇന്ത്യ സൗഹൃദം ദൃഢമാക്കാൻ പുതിയ ജീവകാരുണ്യ വ്യോമപാത തുറന്ന് യു.എ.ഇ. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായിൽ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യോമപാത ഒരുക്കിയത്. എമിറേറ്റ്സ് എയർലൈൻസിന്റെ നേതൃത്വത്തിലാണ് പദ്ധതി.

ദുബായിൽ നിന്നും ലഭ്യമാകുന്ന സാധനങ്ങളും ആവശ്യമായ വസ്തുക്കളും ഉടനടി ഇന്ത്യയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെയാണ് യു എ ഇ അടിയന്തിര വ്യോമപാത തുറന്നത്. ദുരിതകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കുമെന്നും ഇന്ത്യക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും എമിറേറ്റ്സ് ചെയർമാനും എമിറേറ്റ്സ് ചീഫ് എക്സിക്യൂട്ടീവുമായി അഹമ്മദ് ബിൻ പറഞ്ഞു.

ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സ്കൈ കാർഗോ ഷെഡ്യൂൾസ്, ചാർട്ടേർഡ് കാർഗോ വിമാനങ്ങളിൽ അവശ്യ സാധനങ്ങൾ യു എ ഇ ഇതിനോടകം എത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് യു എ ഇ വ്യോമപാത തുറന്നത്.

 

shortlink

Post Your Comments


Back to top button