Latest NewsIndia

യമുനാ നദിയിലൂടെ ഒഴുകിയെത്തുന്ന പാതി കരിഞ്ഞ മൃതദേഹങ്ങൾ; ബിഹാറിനും യുപിക്കും ഇടയിൽ : സംസ്കരിക്കാൻ പോലീസ്

ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും അതിർത്തിയിലുള്ള ചൗസ നഗരത്തിലാണു സംഭവം.

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാതി ദഹിപ്പിച്ച മൃതദേഹങ്ങളാണ് കൂടുതൽ. ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നു സ്ഥിരീകരണമില്ല.ബിഹാറിലെ ബക്സറിൽ ഗംഗാതീരത്തും നിരവധി മൃതദേഹങ്ങൾ ഒഴുകിയെത്തിയെന്നു റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും അതിർത്തിയിലുള്ള ചൗസ നഗരത്തിലാണു സംഭവം.

40–45 മൃതദേഹങ്ങൾ ഒഴുകി വന്നതായി ചൗസ ജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ അശോക് കുമാർ പറഞ്ഞു. കൂട്ടമായി മൃതദേഹങ്ങൾ നദിയിൽ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടിയെടുത്തതായി അധികൃതർ വ്യക്തമാക്കി..‘മൃതദേഹങ്ങൾ യമുനാ നദിയിലേക്ക് ഒഴുക്കുന്ന ആചാരം തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുണ്ട്. പ്രാദേശിക പൊലീസിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഒഴുകിവന്ന മൃതദേഹങ്ങളിൽ ചിലത് പാതി കരിഞ്ഞ നിലയിലായിരുന്നു. സമീപ ജില്ലകൾക്കു ജാഗ്രതാ നിർദേശം നൽകി.’– ഹാമിർപുർ എഎസ്പി അനൂപ് സിങ് പറഞ്ഞു.

ഹാമിർപുർ ജില്ലയിൽ ശ്മശാനങ്ങളെല്ലാം നിറഞ്ഞതോടെ സാധാരണ അസുഖം വന്നു മരിച്ചവർക്കു സംസ്കരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ‘കോവിഡിന്റെ രണ്ടാം തരംഗത്തിൽ, രോഗം വന്നു ജനങ്ങൾ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാൻ ഗ്രാമത്തിലുള്ളവർ ഭയപ്പെടുന്ന സാഹചര്യമുണ്ട്. ഈ അവസ്ഥയിൽ പലരും മൃതദേഹങ്ങൾ ദഹിപ്പിക്കാതെ നദികളിൽ‌ തള്ളുന്നതായാണു വിവരം’– ഹാമിർപുർ നഗരപാലികയിലെ കൗൺസിലർ ദിനേഷ് നിഗം പറഞ്ഞു. ഒഴുകിയെത്തിയ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button