
തിരുവനന്തപുരം : ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐബിഎസ് സോഫ്റ്റുവെയര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകര്‍. ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും നിറഞ്ഞതോടെ ഐബിഎസ് കമ്പനി ഫേസ്ബുക്ക് പേജ് അണ്‍ പബ്ലിഷ് ചെയ്തിരിക്കുകയാണെന്നാണ് സൈബര്‍ സിപിഐഎം ഗ്രൂപ്പുകൾ പറയുന്നത്.
കമന്റ് ബോക്‌സാണ് ആദ്യം ഐബിഎസ് പൂട്ടിയത്. പിന്നീട് സൈബര്‍ സിപിഐഎം ഒന്നടങ്കം എത്തിയതോടെ പേജ് പിന്‍വലിക്കുകയായിരുന്നെന്നും ഇതുവരെ പേജ് ഫേസ്ബുക്കില്‍ ലഭ്യമല്ലെന്നുമാണ് സിപിഐഎം ഗ്രൂപ്പുകളിലെ പ്രചരണം.
കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നവരെ അധിക്ഷേപിക്കുന്ന ശ്രീജിത്ത് പണിക്കരെ പോലെയുള്ളവരാണോ നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്’, ‘ഇത്രയും നിലവാരം കുറഞ്ഞവരാണോ നിങ്ങളുടെ സ്റ്റാഫുകള്‍’, ‘നിങ്ങളുടെ സ്ഥാപനത്തെ ഓര്‍ത്ത് നാണകേട് തോന്നുന്നു. ശ്രീജിത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കണം’ തുടങ്ങിയ തരത്തിലാണ് ഐബിഎസിന്റെ പേജില്‍ വന്നിരുന്ന കമന്റുകള്‍.
Post Your Comments