KeralaLatest NewsNews

മൂന്നരലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ ഇന്ന് കേരളത്തിലെത്തും

കൊച്ചി : മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ ഇന്ന് കേരളത്തിലെത്തും.കേരളം വിലകൊടുത്തുവാങ്ങുന്ന വാക്‌സിനാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ചാണ് എത്തുക.

ഈ വാക്‌സിന്റെ വിതരണത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്ക് മുൻഗണന നൽകും. മെയ് ഒന്നിന് ഈ വിഭാഗത്തിലുള്ളവരുടെ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ഇത് കാര്യക്ഷമമായിരുന്നില്ല. അതിനാലാണ് അവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ഇതോടൊപ്പം ബസ് ജീവനക്കാർ, കടകളിൽ ജോലി ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യാൻ ആലോചിക്കുന്നുണ്ട്.

Read Also : അവരുടെ അശ്രദ്ധ കൊണ്ട് മാത്രം 3 മരണം: ഡ​ല്‍​ഹി​യി​ലെ ആ​രോ​ഗ്യ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു വ്യക്തമാക്കി അനുഭവ കുറിപ്പ്

വാക്‌സിൻ എറണാകുളത്തുനിന്ന് പിന്നീട് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശം ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button