ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമം മൂലം നിരവധിയാളുകളാണ് മരണപ്പെടുന്നത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ ഓക്സിജൻ ക്ഷാമം വർധിച്ച് വരികയാണ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ വർഷം ഇതേസമയത്ത് കൂട്ട ശവസംസ്കാരത്തിന്റെ വാർത്തകൾ തന്നെയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അന്ന് സ്ഥിതി രൂക്ഷമായത് ഇന്ത്യയിലായിരുന്നില്ല മറിച്ച് ന്യൂയോർക്കിലായിരുന്നു.
ന്യൂയോർക്കിലെ സ്ഥിതി ഭയപ്പെടുത്തുന്നതായിരുന്നു. എന്നാൽ, ഇന്ന് അമേരിക്ക അതിൽ നിന്നെല്ലാം കരകയറി. മുഴുവൻ ആളുകളും വാക്സിനേറ്റഡ് ആയ സ്ഥലത്ത് ഇനി മാസ്ക് വെയ്ക്കാതെ പുറത്തിറങ്ങാമെന്ന അറിയിപ്പ് വരെ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പക്ഷേ, ഇന്ത്യയിലെ സ്ഥിതി മോശമാവുകയാണ്. അത്യന്തം ഗുരുതരമായ സ്ഥിതിയിൽ നിന്നും സാധാരണ നിലയിലേക്ക് ന്യൂയോർക്ക് മാറിയതെങ്ങനെയെന്നത് ഓരോ രാജ്യവും പഠനവിഷയമാക്കേണ്ടതാണെന്ന ചർച്ചകൾ ഉയർന്നു കഴിഞ്ഞു.
Also Read:ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ
കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതായുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിഞ്ഞ് വൈറസിനെ പ്രതിരോധിക്കാം. ആർ ടി പി സി ആർ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയെന്ന് കരുതി ആശുപത്രി ചികിത്സ തേടേണ്ടതില്ല. ലക്ഷണങ്ങൾ ഒന്നുമില്ലാത്തവർ വീടുകളിൽ തന്നെ കഴിയുന്നതാകും നല്ലതെന്ന് ന്യൂയോർക്കിൽ നിന്നുള്ള ഡോക്ടർ നിഷ പിള്ള പറയുന്നു.
‘കൊവിഡിനു മരുന്നുണ്ട്, ചികിത്സിക്കാൻ കഴിയും. ഒരുപരിധി വിട്ട് ഇമ്മ്യൂണിറ്റി കുറവുള്ളവരെ കൊവിഡ് കാര്യമായി തന്നെ ബാധിക്കും. പക്ഷേ, നമ്മുടെ ധൈര്യത്തെ കൈവിടാതിരിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ല. കേരളത്തിലുള്ളവർ വീടുകളിൽ തന്നെയിരിക്കണം. പെട്ടന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുള്ളതിനാലാണ് കൊവിഡ് അതിവേഗം പടരുന്നത്. മറ്റ് രാജ്യങ്ങൾ കരകയറിയത് പോലെ ഇന്ത്യയും കരകയറും. രാജ്യത്തെ താഴ്ത്തി കെട്ടാനുള്ള സമയമല്ലിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ചീത്തവിളിക്കാനുള്ള സമയമല്ല ഇതെന്ന് എല്ലാവരും മനസിലാക്കുക’- ഡോക്ടർ നിഷ പറയുന്നു.
Post Your Comments