പറ്റ്‌ന: രാജ്യമെങ്ങും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ഇപ്പോൾ ജനങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുന്നത് വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ നദിയില്‍ ഒഴുകുന്നതാണ്.
read also: കൊവിഡ് വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്
കോവിഡ് വ്യാപനം രൂക്ഷമായ ബീഹാറില്‍ നിന്നുമാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ കോവിഡ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്. രോഗം വന്നു മരിക്കുന്ന ഗ്രാമത്തിലുള്ള ജനങ്ങൾ മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.
ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
Post Your Comments