ന്യൂഡൽഹി : 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം. മൂന്നാംഘട്ടത്തില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം സത്യാവസ്ഥ വ്യക്തമാക്കിയത്.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു അനുമതിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്കാണ് വാക്‌സിന്‍ നല്‍കിവരുന്നതെന്നും കേന്ദ്രം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments