KeralaLatest NewsNews

ദേശീയപാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; ആളപായമില്ല

കായംകുളം: ദേശീയപാതയിൽ കൃഷ്ണപുരം അജന്താ ജംഗ്ഷനു സമീപം മത്സ്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം. അപകടത്തിൽ നിന്ന് ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയുണ്ടായി. ഇന്നലെ വൈകിട്ട് 5.30 ഓടെയായായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്ന് മത്സ്യം കയറ്റി വവ്വക്കാവിനു പോകവെ നിയന്ത്രണം വിട്ട് ദേശീയപാതക്കു കുറുകെ മറിയുകയായിരുന്നു ഉണ്ടായത്.

മഴ പെയ്തതു മൂലം വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു എന്ന് ലോറി ജീവനക്കാർ പറയുകയുണ്ടായി. വാഹനത്തിൽ നിന്നും ഡീസലും ഓയിലും റോഡിൽ ഒഴുക്കിയതു അഗ്നിശമന സേനയെത്തി വെള്ളം പമ്പു ചെയ്തു് നീക്കം ചെയ്യുകയുണ്ടായി. പോലീസും ഇആർടി അംഗങ്ങളും എത്തി റോഡിൻ്റെ വശങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തി മാറ്റുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button