വാഷിംഗ്ടണ്‍: ലോകം മുഴുവനും രണ്ടാം തരംഗ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ ചൈനയ്ക്ക് ഇതൊന്നും ബാധകമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ലക്ഷ്യമിട്ട് വന്‍ സൈനികത്താവളം ഒരുക്കുന്ന തിരക്കിലാണ് ചൈന ഇപ്പോള്‍.
ഇന്ത്യയെ വളയാന്‍ 2015 മുതല്‍ ഭൂട്ടാന്‍ താഴ്വരയില്‍ റോഡുകള്‍, കെട്ടിടങ്ങള്‍, സൈനിക പോസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ശൃംഖലയാണ് ചൈന നിര്‍മ്മിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുകയും , പ്രദേശത്ത് സിവിലിയന്മാരെയും സുരക്ഷാ സേനയെയും വിന്യസിക്കുകയും ചെയ്യുന്ന ചൈനയുടെ ലക്ഷ്യം ഇന്ത്യന്‍ അതിര്‍ത്തികളാണ്. സൈനിക ഉപകരണങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഇന്ത്യയെ വളയുക എന്നതാണ് ഇതിന്റെ പിന്നിലെ ഏക ലക്ഷ്യമെന്ന് നയതന്ത്രവിദഗ്ധര്‍ പറയുന്നു .
2015 മുതല്‍ ഭൂട്ടാന്‍ താഴ്‌വരയില്‍ ചൈന ഈ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് ഭൂട്ടാനിലെ അതിര്‍ത്തി ഗ്രാമമായ ഗ്യാല്‍ഫഗില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈന തീരുമാനിച്ചിരുന്നു. വിദേശ രാജ്യങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഹിമാലയന്‍ മേഖലയിലെ ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും താത്പ്പര്യങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചൈനയുടെ ഈ ശ്രമം. 2017 ല്‍ ഭൂട്ടാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഒരു ക്രോസ് റോഡ് നിര്‍മ്മിക്കാനും ചൈന ശ്രമിച്ചു. ഇതുമൂലം നൂറുകണക്കിന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ 73 ദിവസത്തോളം ഡോക്ലാമില്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരുന്നു.
Post Your Comments