KeralaLatest NewsNews

ലോക്ക് ഡൗൺ അടുക്കളയെ ബാധിക്കില്ല; സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ചങ്ങനാശ്ശേരി :കോവിഡ് കാലത്തെ ലോക്ക് ഡൗൺ അടുക്കളയെ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരിയും അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകളും നൽകും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനാ പദ്ധതി പ്രകാരമാണ് മുൻഗണനാവിഭാഗത്തിൽപ്പെട്ട ഒരാൾക്ക് മേയ്, ജൂൺ മാസത്തിൽ അഞ്ച്‌ കിലോഗ്രാം അരിവീതം സൗജന്യമായി റേഷൻകടകളിൽ വിതരണം ചെയ്യുന്നത്. ഇതിനായി 70,000 മെട്രിക് ടൺ അരി കേരള സർക്കാരിന് കേന്ദ്രം കൈമാറി. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റ് മേയിലും എല്ലാ കാർഡുടമകൾക്കും ലഭിക്കും. ഭക്ഷ്യകിറ്റിൽ 12 ഇനം സാധനങ്ങളാണ് കിറ്റിൽ ഉള്ളത്. ഇതിനയി 86 ലക്ഷം ഭക്ഷ്യകിറ്റുകൾ സപ്ളൈകോ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.

Read Also   :  ‘രാജ്യ വിരുദ്ധ സന്ദേശം നല്‍കിയ ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കുക’: ആഹ്വാനവുമായി ശശികല

അതിഥി തൊഴിലാളികൾക്ക് അഞ്ച്‌ കിലോ അരി, രണ്ടു കിലോവീതം ആട്ട, കടല, ഒരു കിലോവീതം ഉരുളക്കിഴങ്ങ്, സവാള എന്നിവയാണ് നൽകുന്നത്. അതിഥി തൊഴിലാളികളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത് തൊഴിൽവകുപ്പിന്റെയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും.

അതേസമയം, സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ സപ്ളൈകോ ഔട്ട്‌ലെറ്റുകളിൽ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്. ഇവ സ്‌കൂളുകളിലെത്തിച്ച് ഉടൻ വിതരണം ചെയ്യും. പയർ, കടല, പഞ്ചസാര, മുളകുപൊടി, പരിപ്പ്, ഉഴുന്ന് എന്നിവയാണിതിൽ ഉൾപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button