പാരീസ്: ഫ്രാൻസിൽ 20 പേർക്ക് ഇന്ത്യയിൽ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ ആണു ഇക്കാര്യം വ്യക്തമാക്കിയത്. അതിവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ രാജ്യത്ത് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി. ഈ വൈറസിനെ സൂക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടന ജനിതമാറ്റം സംഭവിച്ച കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ “താൽപ്പര്യത്തിന്റെ ഒരു വകഭേദം” എന്നാണു വിശേഷിപ്പിച്ചത്. ജനിതമാറ്റം സംഭവിച്ച ഈ വൈറസിനു കൂടുതൽ പകരാൻ കഴിയുമെന്ന് കരുതുന്നു. കൂടുതൽ കഠിനമായ രോഗത്തിലേക്ക് ഇവ നയിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ വാക്സിൻ പ്രതിരോധശേഷി നശിപ്പിക്കാനും കഴിവുള്ള വൈറസാകാമിതെന്നാണു പുതിയ കണ്ടെത്തൽ.
രോഗം സ്ഥിരീകരിച്ച 20 പേരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധര്‍. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് നീക്കം.
Post Your Comments