സൂറത്ത്: ഗുജറാത്തിൽ മാതാപിതാക്കൾക്കൊപ്പം വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. അമ്രേലി ജില്ലയിൽ നെസ്ദി താലൂക്കിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കാർഷിക തൊഴിലാളികളായ മാതാപിതാക്കളുടെ മകളായ പായൽ ദേവകയാണ് ദാരുണമായി െകാല്ലപ്പെട്ടത്.
അഞ്ച് സഹോദരങ്ങൾക്കും മാതാപിതാക്കൾക്കൊപ്പം വയലിന് നടുവിലെ കോേട്ടജിന്റെ ടെറസിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. മരത്തിലൂടെ വലിഞ്ഞുകയറി ടെറസിലേക്ക് ചാടിക്കയറിയ പുലി പെൺകുട്ടിയുടെ കഴുത്തിൽ കടിച്ചെടുത്ത് താഴേക്ക് ചാടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ കരച്ചിൽ േകട്ട് ഉണർന്ന പിതാവ് പിന്തുടർന്നെങ്കിലും പുലി 80 മീറ്ററോളം കുട്ടിയെ എടുത്തുെകാണ്ടുപോയി ഉപേക്ഷിക്കുകയുണ്ടായി. കുട്ടിയുടെ കഴുത്തിൽ മാരക പരിക്കേറ്റതിനാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചതായി വനം വകുപ്പ് അധികൃതർ പറയുകയുണ്ടായി.
പെൺകുട്ടിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം വീട്ടുകാർക്ക് നൽകി. പുലിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
Post Your Comments