Latest NewsKeralaNews

ആദ്യം വാക്‌സിൻ നൽകുക മുൻഗണനാ ഗ്രൂപ്പിന്; മുൻഗണനാ ക്രമം സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യം വാക്‌സിൻ വിതരണം ചെയ്യുക മുൻഗണനാ ഗ്രൂപ്പിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ തന്നെ സർക്കാർ മുൻഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: സ്വന്തം രാഷ്ട്രീയം പ്രദർശിപ്പിച്ച് സന്നദ്ധ പ്രവർത്തനം പാടില്ല; സേവാഭാരതിയ്‌ക്കെതിരെ മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്‌സീനിൽ മൂന്നര ലക്ഷം വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തി. കൊവിഷീൽഡ് വാക്‌സിനാണ് സംസ്ഥാനത്തെത്തിയത്. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വാളണ്ടിയർമാർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിൻ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചത് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത്; അധികം ഈടാക്കിയാൽ പത്തിരട്ടി പിഴ;മുഖ്യമന്ത്രി

ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക സംസ്ഥാന ആരോഗ്യ വകുപ്പാണ്. ഇക്കാര്യം തീരുമാനിച്ച ശേഷമായിരിക്കും ജില്ലകളിലേക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button